വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | എൽ കൃഷ്ണൻ |
ഗാനരചന | കെ ജി മേനോന് |
ഗായകര്‍ | പി ലീല |
രാഗം | കമാസ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 07 2012 13:18:20.
പമ്പയാര്‍ പമ്പയാര്‍ പമ്പയാറേ വെമ്പിക്കുതിക്കുന്ന പമ്പയാറേ മോഹിനി നന്ദനന്‍ നീരാടീടും കടവൊന്നു കാട്ടാമോ പമ്പയാറേ (പമ്പയാര്‍ ) സ്വാമിശരണമയ്യപ്പാ ശരണം തരണം അയ്യപ്പാ (2) ഇരുമുടിക്കെട്ടുകള്‍ ഏന്തി ഞങ്ങള്‍ എരുമേലി പേട്ടയും തുള്ളി ഞങ്ങള്‍ (ഇരുമുടി ) വഴിയേറെ താണ്ടി തളര്‍ന്നു ഞങ്ങള്‍ തവതീര്ത്ഥക്കരയിങ്കല് എത്തി ഞങ്ങള്‍ (വഴിയേറെ ) (പമ്പയാര്‍ ) ഭഗവാന്റെ പാവന പാദതീര്‍ത്ഥം അതു മതി ഞങ്ങളെ പുണ്യമൂട്ടാന് (ഭഗവാന്റെ ) പലവിധം പാപത്തില്‍ ആണ്ട ഞങ്ങള്‍ പരിശുദ്ധരാകട്ടെ നിന്റെ മുന്നില്‍ (പലവിധം ) (പമ്പയാര്‍ ) | |