കളഭമരക്കുന്ന
കൃഷ്ണാഷ്ടമി
Kalabhamarakkunna (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംകമാസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:07.
 
കളഭമരയ്ക്കുന്ന കല്ലിന്റെ നെഞ്ചിലും
കവിതയുണർത്തുന്ന കാരുണ്യമേ (2)
കാണാക്കടമ്പിന്റെ കൊമ്പിലും മോക്ഷത്തിൻ
കലിക വിടർത്തും പരം പൊരുളേ
കൃഷ്ണാ ഗുരുവായൂരപ്പാ....
(കളഭമരയ്ക്കുന്ന ....)

ഇടനെഞ്ചു മിടിക്കുമൊരുടുക്കാവുന്നു
ഈണത്തിൽ അഷ്ടപദി .ഉണരുന്നു (2)
വാതാലയാധിപ നിന്റെ തൃക്കാൽക്കൽ ഞാൻ
വലം പിരിശംഖായ് ഉണരുന്നു (2)
ഉള്ളിൽ ഓംകാരം കടലായ് തുടിക്കുന്നു
(കളഭമരയ്ക്കുന്ന ....)

മിഴിത്തുമ്പൊരെരിയുന്ന വിളക്കാവുന്നു
തൊഴുകൈയ്യിൽ താമര വിരിയുന്നു (2)
ശ്രീപാർത്ഥ സാരഥി നിന്റെ കിരീടത്തിൽ
മണിമയില്‍പ്പീലിയായ് വിടരുന്നു (2)
ഞാൻ മറ്റൊരു ശ്രീവത്സമാകുന്നു
(കളഭമരയ്ക്കുന്ന ....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts