നാരായണ നാരായണ
കൃഷ്ണാഷ്ടമി
Naraayana Naraayana (Krishnashtami)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംദര്‍ബാരി കാനഡ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:32:06.
 
നാരായണ നാരായണ നമോ നമോ
നരകത്തിൽ നിന്നും കര കേറ്റണേ
ആയുസ്സരുമ്പോൾ അടിയനു നൽകണേ
നാരായണീയത്തിൻ സഞ്ജീവനി
ഇറ്റു നാദബ്രഹ്മത്തിൻ സഞ്ജീവനി
(നാരായണ നാരായണ.....)

പവനപുരത്തിന്റെ പടിവാതിലിൽ
പുലരിയും സന്ധ്യയും തൊഴുതു നിൽക്കേ (2)
ആയർകുലോത്ഥവ ആനന്ദചിന്മയൻ
അനുഗ്രഹ പുണ്യമായ് പൂത്തുണർന്നൂ
നീട്ടി നിൽക്കുന്നൊരീ കൈക്കുടന്നയ്ക്കുള്ളിൽ
നിഗമങ്ങൾ പകരണേ സ്വാമിൻ
നിത്യദുരിതങ്ങൾ തീർക്കണേ സ്വാമിൻ
(നാരായണ നാരായണ.....)

ജന്മദുഃഖം പേറി തളരുന്നു ഞാൻ
നിന്റെ ചരണങ്ങൾ ശരണമായ് തേടുന്നു ഞാൻ (2)
ആശ്രിതവത്സലൻ ആദ്യന്ത രഹിതൻ
അഷ്ടപദി പാട്ടായ് ഉറയുന്നവൻ
നീട്ടി നിൽക്കുന്നൊരീ പൂജാപാത്രത്തിൽ
അമൃതം വിളമ്പണേ സ്വാമിൻ
നിത്യ സുകൃതം തുളുമ്പണേ സ്വാമിൻ
(നാരായണ നാരായണ.....)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts