ചിത്രവർണ്ണ
ദേശാടനപ്പക്ഷി
Chitra varnna (Desadanappakshi)
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംസണ്ണി സ്റ്റീഫന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:51.
 



 
ചിത്രവർണ്ണപ്പൂക്കളത്തിൽ രണ്ടു തുമ്പികൾ
ചൈത്രമാസ പൂങ്കാവിൻ കുഞ്ഞുതുമ്പികൾ
വളരാവൂ കതിരൊളി ചിന്നി മണ്ണിൻ കുളിരമ്പിളികൾ
ഋതുദേവ രമണികളാടി പാടും തിരുനട തന്നിൽ
(ചിത്രവർണ്ണ പൂക്കളത്തിൽ...)

തെന്നലിന്റെ തേരിലേറി വിണ്ണിലൂടവേ
മിന്നലിന്റെ മാല ചാർത്തി വന്നതാരിവർ
പാരിജാതപ്പൂക്കളാലോ കുഞ്ഞുപാദുകം
മാരിവില്ലിൻ ശീല കൊണ്ടോ കുഞ്ഞുടുപ്പുകൾ
വളരാവൂ കതിരൊളി ചിന്നി മണ്ണിൻ കുളിരമ്പിളികൾ
ഋതുദേവ രമണികളാടി പാടും തിരുനട തന്നിൽ
(ചിത്രവർണ്ണ പൂക്കളത്തിൽ...)

സ്നേഹമെന്ന തൂമരന്ദം ജീവനാളിയിൽ
മാനസത്തിലെന്നുമേതോ മാധുരീലയം
ഒന്നു ചേർന്നു നിങ്ങൾ പാടും മണ്ണിലേക്കിതാ
ഏകതാര പെയ്തു മായും സ്നേഹതാരയായ്
വളരാവൂ കതിരൊളി ചിന്നി മണ്ണിൻ കുളിരമ്പിളികൾ
ഋതുദേവ രമണികളാടി പാടും തിരുനട തന്നിൽ
(ചിത്രവർണ്ണ പൂക്കളത്തിൽ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts