മലരണിക്കാടുകൾ
ഓണനിലാവ് II
Malaranikkadukal (Onanilavu II)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:52.

മലരണിക്കാടുകള്‍ കാണാന്‍ വാ..
മലനാടിന്നഴകുകള്‍ കാണാന്‍ വാ..
വാ വാ.. വാ.. വാ...
രമണന് പാടുവാന്‍ പുല്‍ത്തണ്ട് നല്‍കിയ
മണിമുളം കാടുകള്‍ കാണാന്‍ വാ...
വാ വാ.. വാ വാ വാ...
(മലരണിക്കാടുകള്‍... )

മുക്കുറ്റിക്കമ്മല്‍ ചാർത്താലോ ശംഖ്
പുഷ്പത്തിന്നഞ്ജനമണിയാലോ.. (മുക്കുറ്റിക്കമ്മല്‍.. )
ചക്കരമാമ്പഴ തേന്‍കുടം കൊണ്ടൊരു
സല്‍ക്കാരം നല്‍കാലോ.. സല്‍ക്കാരം നല്‍കാലോ... (ചക്കര.. )
(മലരണിക്കാടുകള്‍... )

ചെങ്കദളിപ്പഴം തിന്നാലോ ഒരു
മഞ്ഞക്കിളിയൊത്തു പാടാലോ.. (ചെങ്കദളി.. )
അക്കരയിക്കരെ പോയ്‌വരും തുമ്പികള്‍
ഒത്തിരുന്നാടാലോ.. ഒത്തിരുന്നാടാലോ.. (അക്കരെ.. )
(മലരണിക്കാടുകള്‍... )

മലയന്റെ വാഴ കുലയ്ക്കുമ്പോള്‍ ആ
കൊതിയസമാജത്തില്‍ കൂടാലോ.. (മലയന്റെ.. )
പണ്ടൊരു ഗന്ധര്‍വ്വന്‍ കൊഞ്ചിച്ച പൈങ്കിളി
തേന്മൊഴി കേള്‍ക്കാലോ.. തേന്മൊഴി കേള്‍ക്കാലോ.. (പണ്ടൊരു.. )
(മലരണിക്കാടുകള്‍... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts