വിശദവിവരങ്ങള്‍ | |
വര്‍ഷം | 2001 |
സംഗീതം | ജേഴ്സൺ ആന്റണി |
ഗാനരചന | റോയ് കാഞ്ഞിരത്താനം |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:42.
ഹൃദയമേ ഒരുങ്ങു നീ തിരുസുതന് തന് വരവിനായ് തിരുമുഖം കണ്ടീടുവാന്‍ അണഞ്ഞിടൂ നീ സന്തോഷമായ് (ഹൃദയമേ ) ഈയുലകില്‍ നീയല്ലാതെ ആരാണെന്റെ സ്വന്തമായി കഷ്ടപ്പാടിന് നാളുകളോ മാഞ്ഞുപോയി രക്ഷാനാളായ് നിന്റെ രാജ്യം ഒരുങ്ങീടവേ വാനദൂതര്‍ കാഹളത്താല് ഇമ്പമായി പാടീടുന്ന വാനഗീതം കേട്ടൂ ഞാനും (ഹൃദയമേ ) നീ വരുമ്പോള്‍ ആനന്ദത്താല്‍ ആര്‍ത്തു പാടും എന്‍ മാനസം ശുഭ്രവസ്ത്രം നീ തരണേ സ്വര്‍ഗ്ഗ ഗേഹേ ചെന്നീടുവാന്‍ നഷ്ടബോധം മാഞ്ഞീടവേ ഇഷ്ടനാഥന് ചാരെ വരും പാപബോധം മാറ്റിയെന്നില്‍ സ്നേഹബന്ധം നല്കീ നാഥന് (ഹൃദയമേ ) | |