വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ശരത് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | ശ്രീനിവാസ് |
രാഗം | രീതിഗൗള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:38.
ഗോപികേ നിൻ മാറിൽ ആരു ചാർത്തി ചന്ദനം രാവിൽ നിന്നെ കാണാൻ വനമാലി വന്നുവോ മനതാരിൽ ഏതു രൂപം കുളിരമൃതു പെയ്തു നിന്നു (ഗോപികേ നിൻ...) നിൻ രാഗമോ സുരവനി തൻ സൗരഭങ്ങളായ് നിന്നോർമ്മയിൽ ഹരിയുതിരും വേണു നാദമോ കളനൂപുരങ്ങളാടും കഴലിണ തൻ സംഗീതവും മധുമാസ നാന്ദി പോലെ കുയിലിണ തൻ നാദങ്ങളും അരുളും ഗാനോത്സവം (ഗോപികേ നിൻ...) കേളീവനം മലർവിരികൾ നീർത്തി നിൽക്കവേ പ്രേമോന്മദം മയിലിണകൽ പീലി നീർത്തവേ ഒരു കാട്ടുപൂവിൻ നാദം അതു കവിളിൽ സിന്ദൂരമായ് ഒരു നാട്ടുമാവിൻ കൊമ്പിൽ കിളിമൊഴികൽ സംഗീതമായ് ഉയിരിൽ സങ്കീർത്തനം (ഗോപികേ നിൻ...) | |