ഇനിയെന്തിനി
വീണ്ടും
Iniyenthini (Veendum)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍ശരത് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:38.
 

ഇനിയെന്തിനീ മഴവില്ലുകൾ
ഇഴ പോയൊരീ വീണകൾ
വിട ചൊല്ലുമീ വഴിയാത്രയിൽ
മിഴിനീർക്കണം മാത്രമോ
പ്രേമഗീതകം പാടി വന്നൊരെൻ ശാരികേ നീ മറന്നുവോ
വീണ്ടുമെൻ കരൾ ചില്ലയിൽ ഒരു കൂടു കൂട്ടുമെന്നോർത്തു ഞാൻ
വിറയാർന്നുവോ ഹൃദയരഞ്ജിനി
ഇടറുന്നുവോ പൊൻ തുടി
(ഇനിയെന്തിനീ...)


ഇനിയെന്തിനീ മഴവഞ്ചികൾ
തുഴ പോയൊരീ തോണികൽ
ഇരുൾ മൂടുമീ വഴിയാത്രയിൽ
നിറസൗരഭം മാഞ്ഞു പോയ്
രാഗസാഗരം തേടി വന്നൊരീ
ദേവികെ നീ മറന്നുവോ
മൗനനൊമ്പരക്കുമ്പിളിൽ
ഒരു വെണ്ണിലാവിന്റെ കീർത്തനം
വിരഹാർത്തമായ് പ്രണയസാഗരം
വെറുതെയീ സന്ധ്യകൾ
(ഇനിയെന്തിനീ...)


ഇനിയെന്തിന്നീ കളിമുല്ലകൾ
ഇതൾ പോയൊരീ പൂവുകൾ
വഴി മായുമീ മരുഭൂമിയിൽ
നെടുവീർപ്പുകൾ മാത്രമായ്
മോഹമാനസം തേടിടുനൊരെൻ ഓമലേ നീമറന്നുവോ
മൂക വേദന ഉള്ളിലേ മിഴിനീരു പെയ്യുന്ന രോദനം
തണൽ മാഞ്ഞുവോ മകരവേനലിൽ
തകരുന്നുവോ തംബുരു
(ഇനിയെന്തിനീ...)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts