കുക്കു കുക്കു
വീണ്ടും
Kuku kuku (Veendum)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംശരത്
ഗാനരചനപി കെ ഗോപി
ഗായകര്‍ശ്രീനിവാസ് ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:37.
 
കുഹു കുഹു കുഹു കുഹു കുഹു
കുയിലേ നീ പാടും ഗാനം
നിഴൽ പോലും പാടും നേരം
മാകന്ദശാഖ പൂക്കുമീ
കാലത്തു വന്നതല്ലേ ഞാൻ ഓ..
മോഹിച്ചു പോയതല്ലേ ഞാൻ
(കുഹു കുഹു...)



വാസന്തരാഗം മൂളും നിന്നെ ധ്യാനിച്ചു
ആത്മാവിലെന്നെന്നും നിൻ രൂപം മാത്രം (2)
ഒരു മാത്രയിൽ മൊഴി കേൾക്കുവാൻ
അതു മാത്രമെൻ സ്വര സാന്ത്വനം
ഈ സന്ധ്യ നമ്മോടൊത്ത് പാടുമീണങ്ങൾ
പ്രണയാർദ്ര വർണ്ണം പെയ്യുമോ
അതിൽ നമ്മൽ രണ്ടും മുഴുകുമോ
(കുഹു കുഹു...)


മായാത്ത ചിത്രം പോലെ നിന്നെ പൂജിച്ചു
ഈ ജന്മമെന്നെന്നും നിൻ പ്രേമം മാത്രം (2)
ഒരു നേരമീ ചെറു ചൂടു താ
നിറകണ്ണിലെ മഴവില്ലു താ
ഈ സന്ധ്യ നമ്മോടൊത്ത് പാടുമീണങ്ങൾ
പ്രണയാർദ്ര വർണ്ണം പെയ്യുമോ
അതിൽ നമ്മൽ രണ്ടും മുഴുകുമോ
(കുഹു കുഹു...)



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts