വിശദവിവരങ്ങള്‍ | |
വര്‍ഷം | 1998 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:36.
പാതിമായും ചന്ദ്രലേഖേ രാവുറങ്ങാൻ വൈകിയോ നോവറിഞ്ഞും മെയ് മിഴിഞ്ഞും പ്രാവു പോൽ നീ തേങ്ങിയോ നെഞ്ചിലേതോ സ്നേഹമന്ത്രം പെയ്തിറങ്ങും ഓർമ്മ പോലെ എന്തിനീ സാന്ദ്രമാം മൗനം (പാതിമായും..) മുള്ളിന്റെയുള്ളിൽ വിരിഞ്ഞൊരു പൂവിനെ വാസന്തമായ് വന്നു താരാട്ടാം താനേ നനഞ്ഞു പിടഞ്ഞൊരു കൺകളിൽ സാന്ത്വനമായ് വന്നു കൂടേറാം കാത്തു നില്പൂ ആ..ആ..ആ.. കാത്തുനില്പൂ കണിമഞ്ഞിലൊരായിരം കാർത്തികത്താരകൾ നിനക്കു വേണ്ടി നിനക്കു വേണ്ടി (പാതിമായും..) പിന്നെയുമെൻ കിളീവാതിലിന്നരികിൽ വന്നുദിക്കുന്നൊരെൻ വാർതിങ്കളേ എന്തിനെൻ മാറിലൊരുമ്മിയുണർത്തി നീ സങ്കടക്കാടിൻ സംഗീതം ഒന്നു പാടാൻ ആ..ആ.ആ..ആ ഒന്നു പാടാൻ മറന്നിന്നെങ്കിലും നിന്റെയീ കുഞ്ഞുമൺകൂരയിൽ കൂട്ടിരിക്കാം കൂട്ടിരിക്കാം (പാതിമായും..) | |