തൃക്കാക്കരപ്പന്റെ
തോരണം
Thrikkaakkarappante (Thoranam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകെ രാഘവന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍രാധിക തിലക്
രാഗംപഹാഡി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:30.
 
തൃക്കാക്കരപ്പന്റെ തിരുമിഴിയിൽ നിന്നും
മുത്തു വീണു മിഴിമുത്തു വീണു
സത്യവാനാമ്പലിൻ മേലോട്ട് മേലോട്ട്
നിത്യമുയരുന്ന കാഴ്ച കാൺകെ
(തൃക്കാക്കരപ്പന്റെ...)

മലയാള നാടാകെ മാവേലിക്കായെന്നും
മാനസ സ്നേഹമൊരുക്കി വെച്ചു (2)
മണ്ണു കൊണ്ടല്ലയോ കോലമുണ്ടാക്കി
മായാവി എന്നാർത്തു പരിഹസിച്ചു (2)
(തൃക്കാക്കരപ്പന്റെ...)

പാപങ്ങളിൽ നിന്നു നേടുവതൊക്കെയും
പാതാള ലോകം പണിഞ്ഞിടുന്നു (2)
സത്യം പുലരുവാൻ സ്വർഗ്ഗം വെടിഞ്ഞവർ
സത്യമാം ലോകത്തിലെത്തിടുന്നു
(തൃക്കാക്കരപ്പന്റെ...)





 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts