ചിത്തെനി പാടത്തെ
തങ്കനിലാവ്
Chiteni Paadathe (Thanka Nilavu)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ ,സുജാത മോഹൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:25.
 
ചിറ്റേനിപ്പാടത്തെ ചങ്ങാലിപ്പെണ്ണേ വാ
വന്നേ പോയ് പൊന്നോണം
കാക്കാലപ്പുള്ളോത്തീം പുള്ളോനും കൂടെ വാ
ഇന്നേ പോ പൊന്നോണം
വെള്ളാരം തുമ്പീ വായോ
നെഞ്ചിൽ എള്ളോളം പൂന്തേൻ തായോ
വണ്ണാത്തിപ്പുള്ളും വായോ
ചേലിൽ രാക്കോലം തുള്ളാൻ വായോ
ഓ..ഓ..ഓ..ഓ..
(ചിറ്റേനിപ്പാടത്തെ...)

ആ...ആ...ആ...ആ...
പുല്ലാനിക്കാട്ടിൽ മേയും അല്ലി പൂവാലീ മുല്ലപ്പൂവാലീ
ചെല്ല പൈമ്പാലെൻ കയ്യിൽ തായോ
അണ്ണാറക്കണ്ണാ നീയെൻ കുഞ്ഞിച്ചുണ്ടത്തെ
കുഞ്ഞി മൂവാണ്ടൻ മുത്തു മാമ്പഴം നീ തായോ
കൂകിപ്പായ് ആടു നീ നീലക്കുയിൽ തന്നതോ
വേലക്കളിയാടു നീ ഓലക്കിളി തന്നതോ
മന്ദാരപ്പൂഞ്ചെപ്പിൻ ശിങ്കാരപ്പൂപ്പന്തും
പൊന്നോണപ്പാട്ടിന്റെ ചേലോലും ശീലുകൾ
(ചിറ്റേനിപ്പാടത്തെ...)

ആ,...ആ...ആ...ആ...ആ..
മാനത്തെ തേരെത്തുമ്പോൾ
എന്റെ മാവേലിമന്നൻ വന്നാലോ
എന്നെ പൂ കൊണ്ടെറിഞ്ഞെന്നാലോ
മാടത്തെ പൂപ്പന്തലിൽ നാടൻ മട്ടോടെ വേളിക്കല്യാണം
നിന്റെ നാണ കുറിക്കല്യാണം
താളമേളഘോഷവും നാലു കൂട്ടം പായസോം
ആലവട്ടത്തൊങ്ങലും താലപ്പൊലി ചന്തവും
ആളും അനക്കവും തീരുമ്പോൾ നാമൊന്നായ്
ആദ്യത്തെ രാവിന്റെ ഓലപ്പായ് നീർത്തീടും
(ചിറ്റേനിപ്പാടത്തെ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts