ശബരി
പടിപൂജ
Sabari (Padipooja)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംആഭോഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 13 2021 16:00:34.

ശബരീ ശബരീ മനസ്വിനീ...
കാലാദി വര്‍ത്തിയാം തപസ്വിനീ...
അനുദിനം തിരുനാമം പാടിയെത്തീടുവോരില്‍
അനുഗ്രഹം ചൊരിയുന്നു നീ...
ശബരീ ശബരീ മനസ്വിനീ...

നിന്‍ പുകള്‍തന്‍ വര്‍ണ്ണ ലയ ഭംഗിയാലീ
സന്നിധി പൂങ്കാവനമായി...
മാലകറ്റീടും നിന്‍ തപശക്തിയാലീ...
മാമല ശബരീ മലയായീ...
അന്ത: സ്പന്ദിത ഭക്തി ഭാവത്താലീ
ആരണ്യം ഒരു പുണ്യ വേദിയായി

അയ്യനെ കാണുവാന്‍ വരുന്നവരേവരും
അമ്മേ നിന്‍ പീഠവും വണങ്ങുന്നൂ...
ചിതറുന്നു ചിരിതൂകും നാളികേരം
ജന്മ സുകൃതങ്ങള്‍ പോലെ നിന്‍ തിരു നടയില്‍...
അന്നേരം നിന്‍ ഹൃത്തില്‍ ഉറയുന്ന കാരുണ്യം
ചന്ദന കുളിര്‍ മഴയായി പൊഴിയുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts