കന്നിമൂല ഗണപതി
പടിപൂജ
Kannimoola Ganapathi (Padipooja)
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമണിരംഗ്
ഗാനത്തിന്റെ വരികള്‍
Last Modified: February 09 2021 10:49:28.
ഏകദന്തം മഹാകായം
തപ്തകാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം

കന്നിമൂല ഗണപതി ഭഗവാനേ
നിന്‍ മുന്നിലിന്നിതാ കുമ്പിടുന്നടിയങ്ങള്‍
ഞങ്ങളില്‍ അന്‍പോടെ കൃപയേകണേ
ഹരികന്യകയ്ക്കുടയ തമ്പിയോടു-
കളിയാടിടുന്നൊരു ഉടയോനേ

പ്രണവത്തിന്‍ ധ്വനി ചൂടും രാഗതാളങ്ങളില്‍
പ്രദോഷ സന്ധ്യാ യാമങ്ങളില്‍
ആനന്ദ നടനത്തില്‍ മുഴുകുമ്പോഴും
ഈ ഗാന നൈവേദ്യം നീ നുകരേണം

നിരുപമ കീര്‍ത്തേ ഗണേശ ശരണം
നിരന്തരമഭയം നിന്‍ തിരുചരണം
ശ്രവണ മനോഹര ഹംസധ്വനിയില്‍
ശ്രിതജന പാലക നീയുണരേണം

കൈലാസ ശൃംഗത്തില്‍ പഴനി മാമലയില്‍
കൈവല്യം പൂത്തുലയും ശബരിയിലും
വേദേതിഹാസ പുരാണാതി സാരമായി
വാഴുന്നിന്‍ കാരുണ്യം എന്‍റെ പുണ്യം

നിരുപമ കീര്‍ത്തേ ഗണേശ ശരണം
നിരന്തരമഭയം നിന്‍ തിരുചരണം
ശ്രവണ മനോഹര ഹംസധ്വനിയില്‍
ശ്രിതജന പാലക നീയുണരേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts