വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ജയ വിജയ |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ജയ വിജയ |
രാഗം | ചാരുകേശി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 26 2012 09:03:29.
വഴിനീളേ ശബരീശശരണങ്ങള് പാടി വനവീഥി താണ്ടി വരവായി ദേവാ (വഴിനീളേ ) അന്നദാനപ്രഭു സന്നിധാനമണയുമ്പോഴെന്റെ ദുരിതങ്ങളേ കാലകാലം ഹരിനന്ദന തിരുകടാക്ഷമേകി അകറ്റേണമേ (വഴിനീളേ ) തിരുമുഖത്തൊഴുകുന്ന കൃപയാണു മോക്ഷം തിരുപാദമുതിരുന്ന പൊടിയാണു ജന്മം (തിരുഖത്തൊഴുകുന്ന ) കലിയുഗനാഥന്റെ കനിവാണു ഞാന്‍ (2) ദിനംപ്രതി തുടരുന്ന വ്രതവേളകള്‍ ശ്രീശബരീശാ ദീനദയാലോ (2) (വഴിനീളേ ) തിരുവടി കണികണ്ടു തൊഴുതീടുവാനായി പതിനെട്ടുപടി താണ്ടി ജനകോടികള്‍ (തിരുവടി ) പല ദിക്കില്‍ നിന്നെത്തി ചേര്ന്നീടുമ്പോള് (2) അവരുടെ മിഴിനീരില്‍ അലിവേകണേ ശ്രീശബരീശാ ദീനദയാലോ (2) (വഴിനീളേ ) | |