ഓംകാരപൊരുളേ ഗണേശ
ഓം മഹാഗണപതേ
Omkara Porule Ganesa (Om Maha Ganapathe)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 13 2014 04:25:07.

ഓം... ഓം.... ഓം....

ഓംകാര പൊരുളേ ഗണേശാ...
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ
തീരാത്ത വിനയാകെ നീയകറ്റിടും നേരം
നെഞ്ചിലുണ്ടോ ഭയം നിനയ്ക്കുവോർക്കെല്ലാം ജയം

കൊമ്പും കുംഭീമുഖവും ഐയ്ങ്കരവും ദേവ
കുമ്പിടുന്നെല്ലാമേ തുംബങ്ങൾ മാറ്റിടണേ
(ഓംകാര പൊരുളേ ഗണേശ
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ..)

പതിനെട്ടു പുരാണങ്ങൾ എഴുതിയ വ്യാസനും
അഹന്തയാൽ കുബേരനും ഉണർന്ന നിൻ കഥകളിൽ
മതിമയങ്ങിയോർ ഞങ്ങൾ മനസുകൾക്കുള്ളിൽ
ഓം മന്ദിരം പണിഞ്ഞിടാം പ്രണവമായുദിക്കണേ

(ഓംകാര പൊരുളേ ഗണേശ
ഞങ്ങൾക്കെന്നെന്നുമാശ്രയം നീയല്ലെയീശ..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts