സ്വര്‍ഗ്ഗവും ഭൂമിയും
തപസ്തുതി
Swargavum Bhoomiyum (Thapasthuthi)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍ജോളി അബ്രഹാം ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2013 12:23:12.
സ്വര്‍ഗ്ഗവും ഭൂമിയും ഈശ്വരന്‍ തമ്മിലിണക്കുന്നു
ഭൂപരിപാലകനായവന്‍ പിറവിയെടുത്തല്ലോ
മണ്ണില്‍ വന്നല്ലോ നന്മചൊരിഞ്ഞല്ലോ
സന്മനസ്സിനു സമാധാനം സന്ദേശമായവനോതി(സ്വര്‍ഗ്ഗവും ഭൂമിയും…)

ദേഹത്തിലന്ന് ചിന്തിയ രക്തം പാപത്തെ കഴുകിയില്ലേ
നിന്‍ ശിരസ്സേന്തിയ മുള്‍ക്കിരീടത്തില്‍ പൂക്കള്‍ വിതറാതോ
മണ്ണും നീയെ വിണ്ണും നീയെ കാറ്റും നീയെ കടലും നീയെ
ദേവന്‍ നീ തന്നെ ജീവന്‍ നീ തന്നെ
സ്വര്‍ഗ്ഗവും ഭൂമിയും ഈശ്വരന്‍ തമ്മിലിണക്കുന്നു

എവിടെ ഞാന്‍ യാത്രയായ് പോകുമ്പോഴും എന്നുള്ളില്‍ നീ വേണം
കേഴുമെന്‍ മനസ്സിനു സാന്ത്വനമോതി ആനന്ദമേകേണം
ജ്ഞാനം നീയെ വേദം നീയെ വചനം നീയെ പൊരുളും നീയെ
ദേവന്‍ നീ തന്നെ ജീവന്‍ നീ തന്നെ
സ്വര്‍ഗ്ഗവും ഭൂമിയും ഈശ്വരന്‍ തമ്മിലിണക്കുന്നു

എന്തിനീ ഭൂമിയില്‍ നാം വന്നു ചേര്‍ന്നത് ചിന്തിച്ചു നോക്കീടൂ
എവിടന്നു വന്നെന്നും എവിടേക്കു പോണെന്നും ചോദിച്ചുനോക്കീടൂ
വചനങ്ങള്‍ കൊണ്ടും ചലനങ്ങള്‍ കൊണ്ടുംമറുപടിപറയാന്‍ യേശു പിറന്നു
ദേവന്‍ നീ തന്നെ ജീവന്‍ നീ തന്നെ(സ്വര്‍ഗ്ഗവും ഭൂമിയും…)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts