ശലഭങ്ങളെ വരൂ
എന്റെ വാനമ്പാടി
Salabhangaley Varu (Ente Vaanambaadi)
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംആലപ്പി രംഗനാഥ്
ഗാനരചനആലപ്പി രംഗനാഥ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:26:34.

ശലഭങ്ങളേ വരൂ
തേനുണ്ണാന്‍ നിങ്ങള്‍ വരൂ ഇവിടെയെന്‍
മാനസ പൂവിരിഞ്ഞു വിരുന്നു വരൂ

ഏഴുവര്‍ണ്ണം നിറഞ്ഞൊരു പൂവ്
പൂവ് മാനസപ്പൂവ്
മോഹങ്ങള്‍ പൊന്‍പരാഗങ്ങളായ് തൂവുമീ
മാനസപ്പൂവിന്‍ ദളങ്ങളില്‍ ഇന്നുമീ
താമസിക്കാന്‍ വരൂ താരുണ്യം തുള്ളുമീ
തേന്‍കിണ്ണം തരാം

ഇതുവരെ നീ കാണാ പൂവ്
ഇതുവരെ നുകരാത്ത പൂവ്
പകലോനും പനിമതിയും
തേടീട്ടും കാണാത്ത പൂവ്

ശലഭങ്ങളേ വരൂ .......
ഏതു മണ്ണിലും വിരിയും പൂവ്
കാലം കാത്തിടും പൂവ്
മണ്ണിലെ സ്വപ്നങ്ങള്‍ സത്യങ്ങള്‍ മിഥ്യകള്‍
ദുഃഖങ്ങളൊക്കെയും ഉള്ളിലൊതുക്കി കൊണ്ടെങ്ങെങ്ങും
വാടാമലരായ് വിളങ്ങുന്നു ജന്മാന്തം വരെ
ശലഭങ്ങളേ വരൂ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts