ബാധയൊക്കെ നീക്കിടുന്ന
എന്റെ ചോറ്റാനിക്കര അമ്മ
Baadhyokke Neekkiduna (Ente Chottaanikkara Amme)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ദാസ്‌ ,രവീന്ദ്രൻ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 05:18:38.

ബാധയൊക്കെ നീക്കീടുന്ന സന്നിധാനം
ചോറ്റാനിക്കരയിലെന്നു ദിവ്യാപദാനം
കണ്ണീരൊക്കെ ഒപ്പിയമ്മ നൽകിടുന്ന സമ്മാനം
മണ്ണിലെങ്ങും കിട്ടാത്തതാം സ്നേഹ സാന്ത്വനം
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
(ബാധയൊക്കെ നീക്കിടുന്ന..)

പൊന്നുഷസ്സു പാടിടുന്നു സോപാനഗാനം
വിണ്ണിലപ്പോൾ തേജസ്സിന്റെ കാണാവിതാനം
പുണ്യമഴ പെയ്തിടുന്നു നീലവാനം
മൺതരിയും പാടുന്നു രാഗം താനം
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
(ബാധയൊക്കെ നീക്കിടുന്ന..)

മണ്ണിലെന്റെ ജന്മമമ്മേ കാരുണ്യദാനം
എണ്ണമറ്റ സുകൃതങ്ങൾക്കീ അമ്മ നിദാനം
കൊണ്ടു വരും ദുഃഖത്തോടെ എല്ലാരും ദീനം
കണ്ടിരിക്കെ മാറ്റുമമ്മയാകമാനം
അമ്മേ നാരായണ ദേവീ നാരായണ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
(ബാധയൊക്കെ നീക്കിടുന്ന..)

 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts