ചന്തമോടങ്ങനെ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVIII (ശാസ്താ ഗീതങ്ങള്‍)
Chanthamodangane (Ayyappa Gaanangal Vol XXVIII (Shaastha Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: January 05 2022 08:23:17.

പ്രാതസ്മരാമി ഗണനാഥാ അനാഥ ബന്ധൂ...
സിന്ദൂര പൂര പരിപൂരിത ഗന്ധ യുഗ്മം
ഉദ്ദണ്ഡ വിഘ്ന പരിഖണ്ഡന ചണ്ഡ-
ദണ്ഡമാഖണ്ഡലാദി സുരനായക വൃന്ദ വന്ദ്യം

ചന്തമോടങ്ങനെ പമ്പയിലമ്പും
ചെന്താർ ശരരിപു സുതനേ
കുമ്പിടുവോരുടെ തുമ്പമതമ്പേ
പമ്പ കടത്തും ഗണനേ
ഇവനേ നിന്തിരുവടി കാത്തീടണേ

ശങ്കര നന്ദനനേ തുണയ്ക്കണം ഐങ്കര സുന്ദരനേ
ഇവനുടെ സങ്കടമാറ്റിടണേ
കനിഞ്ഞൊരു നേർവഴി കാട്ടിടണമേ
വിഘ്നവിനാശകനേ സുരാസുര വൃന്ദ സുപൂജിതനേ
തൃപ്പടിയേറ്റിടണേ ശിവാത്മജ സന്നിധി ചേർത്തിടണേ

വാരണ വദനം താണു തൊഴുന്നേൻ
തോരണ തുമ്പിക്കൈയ്യു തൊഴുന്നേൻ
ലംബോദരവും തൃക്കരയുഗവും
അംബാ സുതനേ കണ്ടുതൊഴുന്നേൻ

ശ്രീഗണ നായകനേ
നിരഞ്ജന സത്ഗുണ സാഗരനേ
ഹരിഹര ഷണ്മുഖ സോദരനേ
നിരന്തര മത്കൃപ തോന്നിടണേ
മംഗള ബാലകനേ
മനോഹര മൂഷികവാഹകനേ
മംഗളദായകനേ
മനോഹര ചിത്തകളേബരനേ

സന്ധ്യാംബരവും ഏത്തമിടുന്നൊരു
നിന്റെ കളേബര കാന്തി തൊഴുന്നേൻ
ചിന്തിതമരുളും ചിന്താമണിയാം
നിൻ തിരുവടിയിൽ വീണു തൊഴുന്നേൻ

നന്തി വരാനനനേ
മുറിഞ്ഞൊരു ദന്ത വിഭൂഷണനേ
നിനവൊരു നിന്തിരുവടിയിവനേ
യഥാവിധി കാത്തരുളീടണമേ
ആദിമ സംഭവനും വണങ്ങിടും
അദ്രിമ പൂജിതനേ
സിദ്ധി വിനായകനേ
കനിഞ്ഞൊരു മുക്തിവിധായകനേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts