മലയോര തീരം
സ്മൃതി ലഹരി (ഉത്തര ദേശം)
Malayora Theeram (Smruthi Lahari (Utharadesam))
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനപി കെ രവീന്ദ്രന്‍
ഗായകര്‍ബിജു നാരായണൻ
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:58.
aa�aa�aa�


 


ആ..ആ.ആ..
മലയോര തീരം മലയാള തീരം
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം

മലയോര തീരം മലയാള തീരം (2)
മനസ്സിലൊരായിരം പൂക്കണി തീർക്കുന്ന
മഹിത മഹോജ്ജ്വല തീരം
ഈ മലനാടിൻ തീരം
മാമല നാടിൻ തീരം
(മലയോര...)

തിങ്കൾക്കല തിരുനെറ്റിയിൽ അങ്കക്കുറി ചാർത്തി
തുമ്പപ്പൂ മേഘങ്ങൾ പീലിയാടി (2)
തങ്കക്കതിരലയൊഴുകും നിൻ പട്ടു പൂമേനി
സങ്കല്പ തീരമൊഴുക്കി
എന്നും സംഗീത തീർഥമൊഴുക്കി
(മലയോര....)


ഋതു കന്യക കുളിർ തെന്നലിൽ അഴകിൻ അമൃതേകി
മധുരാനുഭൂതികൾ ഊയലാടി (2)
സ്വർണ്ണ തരി വളയിളകും നിൻ രാഗ സന്ധ്യകൾ
സൗവർണ്ണ തീരമൊഴുക്കി എന്നും
സൗഭാഗ്യ തീർത്ഥമൊഴുക്കി
(മലയോര...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts