ആദിയില്ലന്തമില്ല (ആദിയിലാകാശവും ഭൂമിയും)
കാക്കപ്പൊന്ന്
Aadiyillanthamilla [Aadiyilaakaasavum Bhoomiyum] (Kaakkapponnu)
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,എ പി കോമള
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:31.
 
ആദിയിലാകാശവും ഭൂമിയും അലതല്ലും
ആഴിയും വിരചിച്ച സർഗ്ഗവേദനാനാളം
ആയിരം തിരികളിൽ പകർന്നതത്രേ ഞങ്ങൾ
ആ മഹാപ്രതിഭതൻ ഗോപുരവിളക്കുകൾ

ആദിയില്ലന്തമില്ലാ സർഗ്ഗഗീതം
ആ സർഗ്ഗഗീതം
ആലപിച്ചീടുമനശ്വരർ ഞങ്ങൾ
അനശ്വരർ ഞങ്ങൾ

ആഴികൾ ഞങ്ങൾതൻ ആനന്ദധാര
രാവുകൾ ഞങ്ങൾതൻ നൊമ്പരധാര
താരകൾ ഞങ്ങൾ തന്നുൾക്കുളിർധാര
താരുകൾ സങ്കല്പ സംഗീതധാര

ഇന്ദ്രധനുസ്സിന്റെ പീലിക്കിരീടം
ഞങ്ങൾതൻ മാനസം ചൂടും കിരീടം
കാലമീക്കൈകളിൽ കാഞ്ചനവീണ
താളലയങ്ങൾ തളിർത്തിടും വീണ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts