മലർതിങ്കൾ താലമേന്തും
മൂലധനം
Malarththinkal Thalamenthum (Mooladhanam)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എ കെ സുകുമാരന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:30.

മലർത്തിങ്കൾ താലമേന്തും
മധുമാസരാവേ
മണിച്ചിലമ്പൊലി തൂകി
അണയൂ നീ

നിറനിലവിളക്കുകൾ തെളിവേൽക്കും വിണ്ണിൽ
അരിമുല്ലമുകുളങ്ങൾ
തിരി വയ്ക്കും വിണ്ണിൽ
നറുനിലാപ്പാലൊളിയും പനിനീരുമായി
മധുമാസപ്പൊൻകിനാവേ അണയൂ നീ

കുരുവികൾ കൂട്ടമായ്
കുളിർത്തെന്നൽ തേരിലേറി എഴുന്നള്ളൂ
അണിമലർത്തിരി നീട്ടി
തളിർത്താലി ചാർത്തി
ഒരു പൂജാനടനത്തിന്നൊരുങ്ങുവതാരേ
നറുനിലാപ്പാലൊളിയും പനിനീരുമായി
മധുമാസപ്പൊൻകിനാവേ
അണയൂ നീ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts