കലികാല ദോഷ
ദക്ഷിണ ഗംഗ
Kalikaala Dhosha (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:28.
 
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ
ഇരുമുടിയേന്തും സ്വാമിയെനിക്കൊരു ശരണം ശബരീശാ
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ

കലികാലദോഷമാളുന്ന ജന്മ കദനം തീരണമേ (2)
വിനയുടെ ശരമുന തറയണ കരളിൻ നൊമ്പരമാറ്റണമേ (2)
കഠിനതയേറും കരിമല മേലേ തണലായ് നീ വരണേ (2)
മനസ്സിലെ ഇരുളിൻ വനിയിലിറങ്ങും മഹിഷി മറഞ്ഞിടണേ
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ
(കലികാലദോഷമാളുന്ന...)

പണ്ടു മനുഷ്യനു ദർശനമരുളിയ പുണ്യ പരംപൊരുളേ
നൊന്തു വിളിച്ചു കരഞ്ഞാലുടനടി രക്ഷകനായവനേ
ഉൾക്കണ്ണുകളിൽ തിമിരമിതുള്ളത് മായാനണയേണേ
സ്വാമിയേ ശരണമയ്യപ്പോ
ദുരകളേകും ദുരിതമൊടുങ്ങാൻ അയ്യൻ നീ അഭയം
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ
സ്വാമിയേ ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ
(കലികാലദോഷമാളുന്ന...)

പാമരനെന്നും ശുദ്ധികളോടേ നിന്നെ നമിക്കുന്നേ
പണ്ഡിതനെന്നും യുക്തികളോടെ നിന്നെ വണങ്ങുന്നേ (2)
കന്നികളെന്നും നിന്റെ തപസ്സിനു നിത്യതയരുളൂന്നേ (2)
മാനവരെന്നും നിൻ തിരുനടയിൽ സാന്ത്വനമറിയുന്നേ (2)
(കലികാലദോഷമാളുന്ന...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts