തപ്പിന്‍ താളത്തില്‍
ദക്ഷിണ ഗംഗ
Thappin Thaalathil (Dakshina Ganga)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനശരത്‌ വയലാര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:27.
 
ഹേയ് തിന്തക തിന്തക തിന്തക തിന്തക സ്വാമി തിന്തകത്തോം
തപ്പിൻ താളത്തിൽ മേളത്തിൽ കെട്ടെടുത്ത് കാട്ടിൽ നീ പോരൂ സ്വാമിയേ
വില്ലിൻ ഞാണൊലികൾ കേട്ടുണരും മേടുകളിൽ പായും കാറ്റല നീയേ
ഹരിഹര നന്ദനാ പേട്ട നീ തുള്ളണേ
പുലിയുടെ മേലെയായ് വേട്ട നീ ആടണേ
പൊന്മലയിലെ മന്ദിരത്തിലെ താരക നീ
ഇന്ന് ചാമരമയ നന്ദനത്തിൻ ചാരുത നീ (2)
ഹേയ് ശരണം ശരണം ശരണം ശരണം സ്വാമിയേ
ഹേയ് ശരണം ശരണം ശരണം ശരണം സ്വാമിയേ(2)
(തപ്പിൻ താളത്തിൽ.....)

എരുമേലി നട മുങ്ങി നിന്നു നീയോ
നിന്റെ രഥമേറി നായാടാൻ പോണ നാളിൽ
കനലു തീ മിഴിയിണയിൽ ശരമുനകൾ തുരുതുരെയായ്
കരളെരിയണ കഥ പറയണ കരിമലയിലെ ശിവസുതനോ
കലിയിളകി ജഡയിളകി സ്വാമിമാരേ
എരുമേലി നട മുങ്ങി നിന്നു നീയോ
നിന്റെ രഥമേറി നായാടാൻ പോണ നാളിൽ
പടയിലവനു തുണയുമരുളി വാവരുമുണ്ടേ
പടഹലഹരിയുണരുമരിയ തൊമ്മനുമൂണ്ടേ
സ്വാമിയും വാവരും തൊമ്മനും ചേരവേ
കാടേതോ ഭേരിയിൽ ചാഞ്ചാടുന്നേ
ഹേയ് സുരലോകം ഭൂമിയ്ക്ക് പരലോകം മഹിഷിയ്ക്ക്
നൽകിടുന്നോരയ്യനാരു നീ
അൻപെഴുന്ന ജ്യോതിയാണു നീ
ശരണം ശരണം ശരണം ശരണം സ്വാമിയപ്പാ
ഹേയ് ശരണം ശരണം ശരണം ശരണം സ്വാമിയപ്പാ (2)
(തപ്പിൻ താളത്തിൽ.....)

തുമ്പങ്ങൾ തീരാനായ് ആടി ഞാനും
നിന്റെ തിരുനാമം നിറയുന്നേ എന്റെ നാവിൽ
പുലരികളിൽ സന്ധ്യകളിൽ
പുകളണിയും വനികയിതിൽ
പുലിനിരയുടെ കലിനിരയുടെ നിലവിളിയുടെ പടനടുവിലെ
അസുരതയോ കട പുഴകും കാലമായേ
തുമ്പങ്ങൾ തീരാനായ് ആടി ഞാനും
നിന്റെ തിരുനാമം നിറയുന്നേ എന്റെ നാവിൽ
ഹരിതവനിയിൽ ഉടലു ചിതറി ശോണിമയോടേ
രുധിരഭരിതമഹിഷിയമറി വേദനയോടേ
ഇന്ദ്രനും ദേവരും താതനും കാണുമീ
അങ്കത്തിൻ മിന്നലോ നീളെ നീളെ
ഹേയ് പനിനീരാലഭിഷേകം പതിവോടേ തുടരുന്നു
മഞ്ഞണിഞ്ഞ മകരവേളയിൽ
കണ്ടു നിന്നു ദേവലോകമേ
ശരണം ശരണം ശരണം ശരണം സ്വാമിയപ്പാ
ഹേയ് ശരണം ശരണം ശരണം ശരണം സ്വാമിയപ്പാ (2)
(തപ്പിൻ താളത്തിൽ.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts