വിശദവിവരങ്ങള്‍ | |
വര്‍ഷം | 1994 |
സംഗീതം | ജേഴ്സൺ ആന്റണി |
ഗാനരചന | കെ എല്‍ ശ്രീകൃഷ്ണദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ഹംസധ്വനി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:25.
അത്തം പത്തിനു പൊന്നോണം ഒത്തുപാടുക നമ്മള് ഓണം വന്നല്ലോ തിരുവോണം വന്നല്ലോ (അത്തം) മേലേത്തൊടിയിലെ തേന്മാവിന് കൊമ്പത്തൊ- രൂഞ്ഞാലു കെട്ടണ്ടേ? ഊഞ്ഞാലു കെട്ടണ്ടേ? താഴെ മുറ്റത്തു വര്‍ണ്ണപ്പകിട്ടാര്‍ന്ന പൂക്കളം ഒന്നിച്ചു തീര്‍ക്കണ്ടേ? (താഴെ മുറ്റത്തു) (അത്തം) ആമോദചിത്തരായ് മാവേലിമന്നന് സല്‍ക്കാരം നല്‍കേണ്ടേ? [2] ഓണപ്പാട്ടിന്റെയീണം മറക്കാതിരിക്കുവാന്‍ ഒന്നിച്ചു പാടണ്ടേ? (ഓണപ്പാട്ടിന്റെ) (അത്തം) | |