എന്നിട്ടും ഓമലാള്‍
ആകാശവാണി ലളിതഗാനങ്ങള്‍
Ennittum Omalaal (AIR Lalithagaanangal )
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപി ജയചന്ദ്രൻ
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:22.

ആ..ആ..ആ..
എന്നിട്ടും ഓമലാൾ വന്നില്ലല്ലോ
എന്നടുത്തെന്നടുത്തിരുന്നില്ലല്ലോ (2)
(എന്നിട്ടും...)


ഓരോ തളിരിലും ഓരോ പൂവിലും
ഓർമ്മക്കുറിപ്പുകളെഴുതീ (2)
ഉദയ ശശികിരണ കനക തൂലികയിൽ
കവിതയും മഷിയും തീർന്നു ഇന്നു
കവിതയും മഷിയും തീർന്നു
(എന്നിട്ടും...)


വാസന്ത രജനിയെ കോർക്കുവാനേല്പിച്ച
വനമുല്ല മലർമാല വാടീ (2)
വിധുര മധുര താപം വീണയിൽ തീർത്തു വെച്ച
സംഗീതം മറന്നു പോയി എൻ
സംഗീതം ഞാൻ മറന്നു പോയി
(എന്നിട്ടും...)


ആവണി വാനിടത്തിൻ ആൽത്തറയിൽ കൊളുത്തിയ
ഓണ നക്ഷത്ര ദീപം മങ്ങീ (2)
മഴമുകിൽ നിരയുടെ മലർവല്ലി കുടിലിലും
മനസ്സിലും കൂരിരുൾ തിങ്ങി
എന്റെ മനസ്സിലും കൂരിരുൾ തിങ്ങി
(എന്നിട്ടും..)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts