വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | അമ്പിളി രാജശേഖരൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:15.
ശബരിമലയിലെ ശക്തി ചൈതന്യമേ ശരണം ശരണം ശരണം അവിടുത്തെ തിരുവുള്ള കൃപയല്ലാതടിയനീ അവനിയിൽ ആശ്രയം മറ്റൊന്നില്ല (ശബരിമലയിലെ....) തൊഴുകൈ തോൽമര തളികയിലെന്നിലാ കരുണാതീർത്ഥജലം നിറയേണം (2) ഉഴറുമെൻ മനസ്സാം സന്നിധാനത്തിലെ ഉദയരാഗ ജ്യോതി അണിയേണം ശരണം ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ (2) (ശബരിമലയിലെ....) പുരുഷാന്തരങ്ങൾ പ്രണമിച്ചു മടങ്ങുമാ പുണ്യതേജസ്സിൽ സ്വയം പവിത്രമാകാൻ (2) അഭിമതമറിഞ്ഞോരോ വരം നൽകുമങ്ങയുടെ അടിമലരണിപണിയാൻ അനുവദിക്കൂ ശരണം ശരണം സ്വാമിയേ ശരണം ശരണം അയ്യപ്പാ (2) (ശബരിമലയിലെ....) | |