സാഗര തീരം
ഗാന പൌർണമി
Saagara Theeram (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:13.

സാഗരതീരം സന്ധ്യാനേരം
കരയുടെ മാറില്‍ വ്യഥയുടെ തേരില്‍
കാറ്റായ് ഞാന്‍ അലഞ്ഞു കുളിര്‍ കാറ്റായ് ഞാന്‍ അലഞ്ഞു
സാഗരതീരം സന്ധ്യാനേരം
കരയുടെ മാറില്‍ വ്യഥയുടെ തേരില്‍
കാറ്റായ് ഞാന്‍ അലഞ്ഞു കുളിര്‍ കാറ്റായ് ഞാന്‍ അലഞ്ഞു

ഞാനും നീയും വന്നിരിക്കാറുള്ള സായംസന്ധ്യകളോര്‍മ്മയുണ്ടോ
ഞാനും നീയും വന്നിരിക്കാറുള്ള സായംസന്ധ്യകളോര്‍മ്മയുണ്ടോ
ആരും കാണാതെ ആരാരുമറിയാതെ
ആരും കാണാതെ ആരാരുമറിയാതെ
അന്യോന്യമൊന്നായതോര്‍മ്മയുണ്ടോ
അന്യോന്യമൊന്നായതോര്‍മ്മയുണ്ടോ
സാഗരതീരം സന്ധ്യാനേരം
കരയുടെ മാറില്‍ വ്യഥയുടെ തേരില്‍
കാറ്റായ് ഞാന്‍ അലഞ്ഞു കുളിര്‍ കാറ്റായ് ഞാന്‍ അലഞ്ഞു

അന്നു നാമിരുന്നൊരീതീരത്ത് ഇന്നോ ശൂന്യത വിങ്ങിനില്‍പ്പൂ
അന്നു നാമിരുന്നൊരീതീരത്ത് ഇന്നോ ശൂന്യത വിങ്ങിനില്‍പ്പൂ
നോവിന്‍ പൂ നുള്ളാന്‍ നീ വന്നു ചേരുമോ
നോവിന്‍ പൂ നുള്ളാന്‍ നീ വന്നു ചേരുമോ
വീണ്ടുമീയേകാന്ത ശൂന്യതയില്‍
വീണ്ടുമീയേകാന്ത ശൂന്യതയില്‍
സാഗരതീരം സന്ധ്യാനേരം
കരയുടെ മാറില്‍ വ്യഥയുടെ തേരില്‍
കാറ്റായ് ഞാന്‍ അലഞ്ഞു കുളിര്‍ കാറ്റായ് ഞാന്‍ അലഞ്ഞു
സാഗരതീരം സന്ധ്യാനേരം
കരയുടെ മാറില്‍ വ്യഥയുടെ തേരില്‍
കാറ്റായ് ഞാന്‍ അലഞ്ഞു കുളിര്‍ കാറ്റായ് ഞാന്‍ അലഞ്ഞു



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts