മൂവന്തി പെണ്ണെ
ഗാന പൌർണമി
Moovanthi Penne (Gaana Pournami)
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരഘുകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 24 2012 04:41:25.

മൂവന്തിപ്പെണ്ണേ മൂവന്തിപ്പെണ്ണേ
ആരാരും കാണാതെ ചാരത്തു വന്നാല്‍
ആലോലം ചുണ്ടത്തൊരുമ്മ തരാമോ
മൂവന്തിപ്പെണ്ണേ.....
അമ്മയറിഞ്ഞാലോ...എന്റെ അച്ഛനറിഞ്ഞാലോ...
അമ്മയറിഞ്ഞാലോ...എന്റെ അച്ഛനറിഞ്ഞാലോ...
അമ്മിണിക്കുട്ടിക്കു പൂചൂടാന്‍ നൽകുന്നൊ-
രല്ലിപ്പൂമുല്ലയറിഞ്ഞാലോ.....
(മൂവന്തിപ്പെണ്ണേ....)

ആകാശത്തമ്പിളിപ്പെണ്ണിന്റെ ചാരത്തു്
താരങ്ങള്‍ തൂവുന്നതാരാരോ...
(ആകാശത്തമ്പിളി ...)
ആയില്യം പാടവരമ്പിലെ പൂവിനെ
പാടി ഉറക്കുന്നതാരാരോ.....
ഞാനല്ലാ.....നീയല്ലാ.....
ഞാനല്ലാ.....നീയല്ലാ.....
നമ്മുടെയുള്ളിലെ ഓമൽക്കിനാവുകള്‍
തെന്നിത്തെന്നി തമ്മില്‍ പുണരുന്നതാവാം.....
(മൂവന്തിപ്പെണ്ണേ....)

വയനാടന്‍ കുന്നിലെ കുളിര്‍കാറ്റിൻ‌ കൈകളില്‍
വനമല്ലിപ്പൂമണം ആരു നല്‍കി...
(വയനാടന്‍....)
ചുരമേറിപ്പോകുമീ കുളിര്‍മഞ്ഞിന്‍ വാര്‍മുടി
മാടിയൊതുക്കുന്നതാരാരോ...
ഞാനല്ലാ.....നീയല്ലാ.....
ഞാനല്ലാ.....നീയല്ലാ.....
നമ്മുടെയുള്ളിലെ ഓമല്‍ പ്രതീക്ഷകള്‍
വീണ്ടും വീണ്ടും നെഞ്ചില്‍ വിടരുന്നതാവാം....
(മൂവന്തിപ്പെണ്ണേ....)


 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts