മെല്ലെ മിഴി
സ്വപ്നം
Melle Mizhi (Swapnam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോഷ് പ്രകാശ്
ഗാനരചനഷിജു മാനുവൽ
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:10.

ങ്ങൂഹൂഹും... ങ്ങൂഹൂഹും...
മെല്ലെ മിഴി ചേര്‍ത്തുറങ്ങു നീയെന്‍ മുത്തേ.. ആരാരിരോ..
താലോലം താരാട്ടായ് രാരീരം പാടാം ഞാന്‍
പൊന്നിന്‍തേരിലാകാശം പോയ്‌ വരാം...
മെല്ലെ മിഴി ചേര്‍ത്തുറങ്ങു നീയെന്‍ മുത്തേ..

ആ.. ആ.. ആ..
തങ്കത്തിങ്കള്‍ മേലേ വിണ്ണില്‍
തുമ്പപ്പൂക്കള്‍ താഴെ മണ്ണില്‍.. (തങ്ക.. )
തുമ്പിപ്പെണ്ണും താളം തുള്ളും
ആമ്പല്‍പൂവില്‍ ചായുറങ്ങാന്‍
തുടിയുണര്‍ത്തും നെഞ്ചിലെ ഈണവും മോഹവും
അറിയുമോ നീ മണിമുത്തേ...

മെല്ലെ മിഴി ചേര്‍ത്തുറങ്ങു നീയെന്‍ മുത്തേ..

ആരാരോ രാരാരിരോ.. ആരീരം രാരാരിരോ..
രാരീരാരീരം രാരാരോ.. ആരീരാരീരം രാരാരോ...

സ്വപ്‌നങ്ങള്‍ തന്‍ മനോരഥം
സ്വര്‍ഗ്ഗങ്ങള്‍ക്കും മേലേ മേലേ.. (സ്വപ്‌നങ്ങള്‍.. )
കുരുന്നിളം കൊഞ്ചലും
കുളിരുമീ ഹാസവും
അലയുണര്‍ത്തും മനസ്സിലെ നോവിലും
വിരിയുമീ അലയെഴും പൂവിതളുകള്‍...
(മെല്ലെ... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts