ഇനിയും നിനക്കായി
സ്വപ്നം
Iniyum Ninakkayi (Swapnam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംജോഷ് പ്രകാശ്
ഗാനരചനഷിജു മാനുവൽ
ഗായകര്‍ദേവാനന്ദ്‌. വി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:07.

ആ... ആ... ആ...
ഇനിയും നിനക്കായ് എന്‍ രാഗവീണയില്‍
നിറയുന്നു വിരഹാര്‍ദ്ര ഭാവഗീതം
ഇനിയും നിനക്കായ് മിഴിനീരില്‍ ഒഴുകുന്നു
ഇടറുന്നൊരാത്മാവിന്‍ മോഹഭംഗം..
ഇടറുന്നൊരാത്മാവിന്‍ മോഹഭംഗം...
ഇനിയും നിനക്കായ് എന്‍ രാഗവീണയില്‍
നിറയുന്നു വിരഹാര്‍ദ്ര ഭാവഗീതം...

ദൂരെയൊരായിരം സൂര്യമോഹങ്ങളില്‍
രാവിരുള്‍ ചാര്‍ത്തും സന്ധ്യ പോലും... (ദൂരെ.. )
മാധവം മായും വിദൂരതീരങ്ങളില്‍
മാനസം തേങ്ങും വിഷാദഗാനം..

ഇനിയും നിനക്കായ് എന്‍ രാഗവീണയില്‍
നിറയുന്നു വിരഹാര്‍ദ്ര ഭാവഗീതം...

ഈറനണിഞ്ഞ നിശീഥ സ്വപ്നങ്ങളില്‍
രാവിതള്‍ പൂവായ് നീ വിരിയും.. (ഈറനണിഞ്ഞ.. )
ശ്യാമ വിഷാദ വിമൂക വിപഞ്ചിയില്‍
ഓര്‍മ്മകള്‍ കേഴുമീ വേണുനാദം..
(ഇനിയും... )





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts