സഹയാത്രികേ
സഹയാത്രികേ
Sahayathrike (Sahayathrike)
വിശദവിവരങ്ങള്‍
വര്‍ഷം 2007
സംഗീതംഷഹബാസ് അമൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ജി വേണുഗോപാല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:52.

സഹയാത്രികേ എന്റെ അരികിലായ് നീയൊരു
സുമധുര സ്വപ്നമായ് വന്നിരുന്നു
നിറനിലാക്കതിർ കണ്ടു പാടും കടൽ പോലെൻ
കരളെന്തേ സംഗീത സാന്ദ്രമായ്
കരളെന്തേ സംഗീത സാന്ദ്രമായ്
(സഹയാത്രികേ.....)

അരികിലെ ജാലകപ്പഴുതിലൂടെ നമ്മൾ
അലസമായ് നോക്കിയിരുന്നു (2)
കതിർ മൂത്ത പാടങ്ങൾ കസവാട ചാർത്തിയ (2)
വധുവിനെപ്പോലെയൊരുങ്ങി നിന്നു
വിട വാങ്ങി പോയൊരു കൗമാരപ്രേമത്തിൻ
കഥയോർത്തു ഞാനുമിരുന്നു
കഥയോർത്തു ഞാനുമിരുന്നു
(സഹയാത്രികേ...)

കുളിർമഴ പെയ്തു തൊടുന്ന നീർമുകിലിന്റെ
മുള പൊട്ടി മുത്തുതിരുമ്പോൾ (2)
അറിയാതെയാരോടെന്നില്ലാതെ ചൊല്ലി നീ (2)
പുതുമഴത്തുള്ളികൾക്കെന്തു ഭംഗി
അതു കേൾക്കെ ഞാനും പറഞ്ഞു പോയ്
ഹായ് നിനക്കതിനേക്കാൾ എന്തൊരു ഭംഗി
അതിനേക്കാൾ എന്തൊരു ഭംഗി
(സഹയാത്രികേ...)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts