തുടുമിഴിതുമ്പില്‍
അര്‍ച്ചന
Thudumizhithumbil (Archana)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംസതീഷ് വിനോദ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍രാധിക തിലക്
രാഗംഅമൃതവര്‍ഷിണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:49.

തുടുമിഴിത്തുമ്പിൽ സൂര്യന്റെ ബിംബം
കൊടുങ്ങല്ലൂരമ്മയ്ക്ക് രൗദ്രഭാവം
മീനച്ചൂടുരുകുമ്പോൾ തൃക്കൈയിലുരുകുന്ന
പള്ളിവാൾത്തലയാകും പ്രകൃതി
അമ്മയ്ക്ക് പരബ്രഹ്മകലയാകും പ്രകൃതി
(തുടുമിഴി...)

ഭരണിനാൾ പുലരുന്ന നിമിഷം
ഭക്തർ മതിമറന്നുറയുന്ന ദിവസം
ശിവശക്തിയാർന്ന നിൻ തിരുമുൻപിൽ കുമ്പിട്ടു
സങ്കടം പറയുന്നു ഞങ്ങൾ
അമ്മേ മഹാമായേ
നിന്നഗ്നിഭാവം കണ്ടു കോരിത്തരിക്കുന്നു
പ്രകൃതിയോ ഞാനോ പരം പൊരുളോ
വിശ്വപ്രകൃതിയോ ഞാനോ പരം പൊരുളോ

ചെമ്പട്ടു പൊതിയുന്ന ദേഹം
ചെത്തി മന്ദാരമലർ കൊണ്ടു ഹാരം
നിൻ കാൽക്കൽ നട തുള്ളും എൻ
ദുഃഖമെല്ലാം വരമഞ്ഞളാക്കുന്നു നീ
അമ്മേ മഹാമായേ
നിന്നാർദ്രഭാവം കണ്ടു കണ്ണീർ ചുരത്തുന്നു
പ്രകൃതിയോ ഞാനോ പൊന്നുഷസ്സോ സത്യ
പ്രകൃതിയോ ഞാനോ പൊന്നുഷസ്സോ
(തുടുമിഴി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts