നിശാശലഭമേ
ജീവിതം അവസാനിക്കുന്നില്ല
Nisasalabhame (Jeevitham Avasanikkunnilla)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍ ,എം കെ അർജ്ജുനൻ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
 

ശലഭമേ നിശാശലഭമേ നിൻ
മധുമഞ്ജുഷയായ് മുൻപിൽ വിടരും
മാലതീമലരാണു ഞാൻ
(ശലഭമേ...)

പൂമെയ് പൂമെയ്
പൂമെയ് മുഴുവൻ
പുതിയൊരു രോമാഞ്ചം
(ശലഭമേ..)

നാമൊരുമിച്ചൊരു നൃത്തം വെയ്ക്കും നേരം
ഒരു നിമിഷം ഒരു നിമിഷം ഇളം
ചുണ്ടിൽ മുങ്ങിയ മുത്തണിലതയായ്
മാറില്‍പ്പടരും ഞാൻ
മാറിൽ പടരും ഞാൻ
(ശലഭമേ..)
പുൽകി പുൽകി
കുളിർ കോരിയിടും ഹൃദയപ്പൊയ്കകളിൽ
നമ്മൂടെ സ്വപ്നം മുങ്ങിപ്പൊങ്ങും നേരം
ഒരു നിമിഷം ഒരു നിമിഷം
ഇളം മഞ്ഞിൽ മുങ്ങിയ മുത്തണിമലരായി
മന്ദഹസിക്കും ഞാൻ
മന്ദഹസിക്കും ഞാൻ
(ശലഭമേ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts