അകത്തിരുന്നു തിരി തെറുത്തു
തുലാഭാരം
Akathirunnu Thiritheruthu (Thulabharam)
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി എ സി ലളിത ,ഗ്രേസി സാമുവൽ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:29.

അകത്തിരുന്നു തിരി തെറുത്തൂ
പുറത്തു വന്നു കതിരിട്ടൂ
തുളസിയും തുമ്പയും അഞ്ചിലത്താളിയും
മുളയിട്ടൂ മൊട്ടിട്ടൂ പൂവിട്ടും
[അകത്തിരുന്നു...]

നാലില്ലം നടുമുറ്റം
നടുമുറ്റത്തൊരു മന്ദാരം
താനേ കിളിർത്തൊരു മന്ദാരം ആ..
മന്ദാരപ്പൂവിൻ മാറിലുറങ്ങും
ചന്ദനത്തുമ്പി തൻ നാടേത് വീടേത്
അവൻ ചൊല്ലിയ ശൃംഗാരമന്ത്രമേത്
[അകത്തിരുന്നു...]

തൃക്കാക്കരേ തെക്കേക്കരെ
തിരുവോണത്തിനു പോകുമ്പോൾ
തുമ്പി തുള്ളാനിരിക്കുമ്പോൾ ആ
മുല്ലപ്പൂക്കളമാകെത്തൂകാൻ
മുന്നാഴിപ്പൂന്തേൻ ചോദിച്ചു
മോഹിച്ചൂ അവൻ
പിന്നെ പറഞ്ഞ രഹസ്യമെന്ത്
[അകത്തിരുന്നു...]


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts