പാമ്പുകള്‍ക്ക് മാളമുണ്ട്
അശ്വമേധം
Pambukalkku Maalamundu (Aswamedham)
വിശദവിവരങ്ങള്‍
വര്‍ഷം 1962
സംഗീതംകെ രാഘവന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ എസ് ജോര്‍ജ്ജ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:26.
ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ - എന്നെ
കല്ലെറിയല്ലേ

പാമ്പുകൾക്കു മാളമുണ്ട്‌ പറവകൾക്കാകാശമുണ്ട്‌
മനുഷ്യപുത്രന്‌ തലചായ്ക്കാൻ മണ്ണിലിടമില്ല
മണ്ണിലിടമില്ല


എവിടെനിന്നോ വന്നു ഞാൻ
എവിടേയ്ക്കോ പോണു ഞാൻ
വിളക്കു മരമേ വിളക്കു മരമേ
വെളിച്ചമുണ്ടോ
വെളിച്ചമുണ്ടോ കൈയ്യിൽ വെളിച്ചമുണ്ടോ (പാമ്പു)

മോഹങ്ങൾ മരവിച്ചു മോതിരക്കൈ മുരടിച്ചു
മനസ്സു മാത്രം മനസ്സു മാത്രം
മുരടിചില്ല മനസ്സു മുരടിച്ചില്ല
(പാമ്പു)

ദുഃഖഭാരം ചുമക്കുന്ന ദുശ്ശകുനമാണു ഞാൻ
ചില്ലു മേടയിലിരുന്നെന്നെ കല്ലെറിയല്ലേ
കല്ലെറിയല്ലേ എന്നെ കല്ലെറിയല്ലേ (പാമ്പു)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts