വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ സുലോചന |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:24.
അംബിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപ്പുറത്ത് താമരക്കുമ്പിളുമായ് അമ്മാവൻ തഴോട്ടു പോരാമോ പാവങ്ങളാണേലും ഞങ്ങള്‍ പായസച്ചോറു തരാം പായസചോറുണ്ടാൽ ഞങ്ങള്‍ പാടിയുറക്കുമല്ലോ പാലമരത്തണലിൽ തൂമലർപ്പായ വിരിക്കുമല്ലോ പേടമാൻകുഞ്ഞില്ലേ മടിയില്‍ പേടിച്ചിരിപ്പാണോ(2) (അമ്പിളി) അപ്പൂപ്പൻ താടിപോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ തഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ മാനത്തെ മാളികയിൽ ഇരിക്കിണ നാണംകുണുങ്ങിയില്ലേ അപ്പെണ്ണിൻ കയ്യിൽ നിന്നും എനിക്കൊരു കുപ്പിവള തരുമോ അപ്പെണ്ണിൻ കയ്യിൽ നിന്നും ഉടയാത്ത കുപ്പിവള തരുമോ (അമ്പിളി) | |