പുലരിവരും തേരോലി
സർവ്വേക്കല്ല്
Pularivarum Theroli (Survekallu)
വിശദവിവരങ്ങള്‍
വര്‍ഷം 1954
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:21.
പുലരി വരും തേരൊലി കേൾപ്പൂ
ഉണരുണരൂ മാമലനാടേ
മലമുകളിൽ തേരൊലി കേൾക്കേ
അലകടലിൻ കരള് തുടിപ്പൂ
ആ.... ഉണരുക നാം

ഇരവുകളിൽ താരകൾ വിരിയും
അരിമുല്ലക്കാടുകൾ നോക്കി
മണിവീണകൾ മീട്ടുന്നോരേ
ഉണരുണരൂ പുലരി വരുന്നൂ
ആ..ആ
ഇഴ പൊട്ടിയ തന്തികൾ കോർക്കുക
കരളുകളേ
തുടി കൊട്ടുക തംബുരു മീട്ടുക
കരളുകളേ
ഇരുളിന്റെ കോട്ട തകർത്തേ
ഒരു പൊൽക്കതിർ പൊട്ടി വിടർന്നേ
ആ..ആ.ആ
നിറകതിരിൻ പൂക്കളുമായി
നിറമിയലും പൂക്കളുമായി
ആ..
മലനിര തൻ നെറുകയിൽ മുത്തി
മഴവില്ലിന്നഴകുകൾ ചാർത്തി ...ആ....
പുലരി വരും തേരൊലി കേൾക്കാൻ
ഉണരുണരൂ ഗായകരേ നാം ...ആ.....
മണിവീണകൾ മീട്ടുന്നോരേ
ഉണരുണരൂ പുലരി വരുന്നൂ ..ആ...
ഉണരുക നാം

ഇരുളകലും പാതകൾ മുന്നിൽ തെളിയുകയായ്
തുടി കൊട്ടുക തംബുരു മീട്ടുക കരളുകളേ
വയലേലപ്പട്ടുകൾ നീർത്തേ
വരിനെൽക്കതിർ കണി വെച്ചോരേ

കതിരൊക്കെ മെതിച്ചു പൊഴിച്ചേ
കഴലിൻ നോവറിയുന്നോരേ
കരയുന്ന കിടാത്തനെ നോക്കി
കരിമിഴികൾ നിറയുന്നോരേ

തനതായിട്ടൊരു തരിമണ്ണും
തലമുറയായില്ലാത്തോരേ
തനതാമീ മണ്ണിനു വേണ്ടി
തലമുറയായ് പൊരുതുന്നോരേ

പുലരി വരും തേരൊലി കേൾപ്പൂ
ഉണരുണരൂ മാമലനാടേ


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts