വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | രേവഗുപ്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:17.
തുയിലുണരൂ തുയിലുണരൂ തുമ്പികളേ തുമ്പപ്പൂങ്കാട്ടിലെ വീണകളേ തിരുവോണപ്പുലരി വന്നു തൃക്കാക്കര നട തുറന്നു കുരവയിട്ടു പാറിവരൂ കുരുവികളേ മുക്കുറ്റിപ്പൂ വിരിഞ്ഞു മൂന്നുകോടി പൂ വിരിഞ്ഞു തെച്ചിപ്പൂങ്കാവുകള്‍ തറ്റുടുത്തു പൂ നുള്ളാന്‍ തുമ്പിതുള്ളാന്‍ പൂവിളികേട്ടൂഞ്ഞാലാടാന്‍ പുതിയ ഭാവധാരകളേ തുയിലുണരൂ തുയിലുണരൂ (തുയിലുണരൂ...) മലയാളപ്പെണ്കൊടിതന് മണവാളനിന്നു വരും മാവേലിത്തമ്പുരാന്റെ തേരുവരും മധുഗാനമഞ്ജരികള് മലര്‍മാരികള്‍ ചൊരിയുമ്പോള് മമ മാനസഗീതികളേ തുയിലുണരൂ തുയിലുണരൂ (തുയിലുണരൂ...) | |