പാതിമനസ്സ്
ശിവം ശിവകരം ശാന്തം
Pathimanassu (Shivam Shivakaram Shantham)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍മധു ബാലകൃഷ്ണൻ ,രവീന്ദ്രൻ
രാഗംകാംബോജി
ഗാനത്തിന്റെ വരികള്‍
Last Modified: April 08 2024 15:05:47.
ഓം...ഓം...ഓം...
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

പാതി മനസ്സ് പാവക്കുളത്ത്...
പാതി മനസ്സ് പടിക്കു പുറത്ത്...
ഞാനുമൊരർദ്ധ നാരീശ്വരൻ
ശിവധ്യാനത്തിൽ മതിമറന്നലയുന്നോൻ
മുക്കണ്ണനാമെന്‍ ഭഗവാനേ എന്നിൽ തൃക്കണ്ണൊഴിയണം ഉടയോനേ...

ശിവനേ... പരമ ശിവനേ...
ശംഭോ... മഹാദേവാ...
പാവക്കുളത്തപ്പാ ശരണം...

യമഭടൻമാരെന്നെ വേട്ടയാടാൻ വരുമ്പോൾ
എവിടെ ഞാനഭയം തേടേണം
മൃത്യംഞ്ജയനാം ഭഗവാന്റെ പാദങ്ങൾ കെട്ടിപ്പിടിച്ചു ഞാൻ കേഴുന്നു
ശത്രുഭയങ്ങൾ ഒഴിക്കേണം എന്നെ
ഭക്തമാർക്കണ്ഡേയനാക്കേണം

പലിശകടങ്ങൾക്കൊണ്ടു പാതിവെന്ത മനസ്സും
പാദത്തിൽ സമർപ്പിക്കാം ഭഗവാനേ...
പതിന്നാലുലകിനും ജന്മിയാം അവിടുന്നെൻ
പടിതീർത്തു ജീവിതം നൽകേണം
ഇല്ലാപിഴകൾ ഒഴിയേണം എന്റെ
ഇല്ലത്തും ഭാഗ്യങ്ങൾ നിറയേണം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts