കൃഷ്ണാർപ്പണം
അഗ്രേ പശ്യാമി
Krishnaarpanam (Agrepashyaami)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:08.
 
കൃഷ്ണാർപ്പണം സാമോദ ദാമോദരം
കൃഷ്ണാഞ്ജനം സംഗീത രത്നാകരം

അറുപത്തിനാലു കലയും തൂക്കി
അഷ്ടപദി കരൾത്തുടിപ്പാക്കി
ഇവിടുത്തെ സോപാനസുകൃതത്തിൽ വേണം
ഇടയ്ക്കയായ് ഒരു താള ജന്മം
(അറുപത്തിനാലു...)
എനിക്കിടയ്ക്കയായ് ഒരു താള ജന്മം

അറുനാഴിനല്ലെണ്ണയാടുമ്പോൾ
മറുകാകും ശ്രീവത്സ കല കാണണം (2)
നെന്മേനി വാകച്ചാർത്തണിഞ്ഞിടുമ്പോൾ
നിന്മേനിയഴകിന്റെ നില കാണണം
ഇന്ദ്രിയ നയനം കൊണ്ടതു നേടണം
ഇടയ്ക്ക തുടിപ്പായി നട ചേരണം
(അറുപത്തിനാലു...)

പന്തീരടി തൊട്ടു പാടുമ്പോൾ
ചെന്താമരക്കണ്ണു പൂത്തിടണം (2)
പന്ത്രണ്ടു ദർശനം സാധിക്കുമ്പോൾ
മന്ത്രം നിൻ മഞ്ജീര ചിരി തൂകണം
ഇജ്ജന്മ പുണ്യം കൊണ്ടതു നേടണം
ഇടയ്ക്കപ്പൊടിപ്പായ് നടമാടണം
(അറുപത്തിനാലു...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts