അഞ്ജന ശ്രീധര
നാമാർച്ചന
Anjana Sreedhara (Namaarchana)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംകലവൂര്‍ ബാലന്‍
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംചെഞ്ചുരുട്ടി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:05.
 

കൃഷ്ണാഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാഹരേ ജയ കൈതൊഴുന്നേൻ കൃഷ്ണാ

അഞ്ജനശ്രീധരാ ചാരുമൂർത്തേ കൃഷ്ണാ
അഞ്ജലി കൂപ്പി വണങ്ങീടുന്നേൻ കൃഷ്ണാ

ആനന്ദാലങ്കാര വാസുദേവാ കൃഷ്ണാ
ആതങ്കമെല്ലാം അകറ്റീടണേ കൃഷ്ണാ

ഇന്ദിരനാഥാ ജഗന്നിവാസാ കൃഷ്ണാ
ഇന്നെന്റെ മുൻപിൽ വിളങ്ങീടണേ

ഈരേഴുലകിനും ഏകനാഥാ കൃഷ്ണാ
ഈരഞ്ചു ദിക്കും നിറഞ്ഞ രൂപാ കൃഷ്ണാ

കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ കൃഷ്ണാ


ഉണ്ണി ഗോപാലാ കമലാനേത്രാ കൃഷ്ണാ
ഉള്ളിൽ നീ വന്നു വിളങ്ങിടേണേ

ഊഴിയിൽ വന്നു പിറന്ന നാഥാ കൃഷ്ണാ
ഊനം കൂടാതെ തുണച്ചീടേണെ

എന്നുള്ളിലുള്ളൊരു താപമെല്ലാം കൃഷ്ണാ
എന്നുണ്ണിക്കൃഷ്ണാ ശമിപ്പിക്കണേ

ഏടലർ ബാണനു തുല്യമൂർത്തേ കൃഷ്ണാ
ഏറിയാമോദേനെ കൈ തൊഴുന്നേ

ഐഹികമായ സുഖത്തിലഹോ കൃഷ്ണാ
അയ്യോ എനിക്കൊരു മോഹമില്ലേ

ഒട്ടല്ല കൗതുകം അന്തരംഗേ കൃഷ്ണാ
ഓമൽതിരുമേനി ഭംഗി കാണ്മാൻ

ഓടക്കുഴൽ വിളി മേളമോടെ കൃഷ്ണാ
ഓടി വരികെന്റെ ഗോപബാലാ

ഔദാര്യകോമളാ കേളീശീലാ കൃഷ്ണാ
അവ്വമ്യമില്ലാ ഗുണങ്ങൾക്കേതും

അംബുജലോചനാ നിൻ പാദപങ്കജം
അൻപോടു ഞാനിതാ കുമ്പിടുന്നേൻ

അത്യന്ത സുന്ദര നന്ദസൂനോ കൃഷ്ണാ
അത്തൽ കളഞ്ഞെന്നെ പാലിക്കണേ

കൃഷ്ണാ മുകിൽ വർണ്ണാ വൃഷ്ണി കുലേശ്വരാ
കൃഷ്ണാംബുജേക്ഷണ കൈ തൊഴുന്നേ

കൃഷ്ണാഹരേ ജയ കൃഷ്ണാഹരേ ജയ
കൃഷ്ണാ ഹരേ ജയ കൈതൊഴുന്നേൻ കൃഷ്ണാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts