പമ്പയില്‍ കുളി കഴിച്ചു
ശ്രീ അയ്യപ്പൻ പാട്ടുകൾ (ആ ദിവ്യനാമം)
Pampayil kuli kazhichchu (Shri Ayyappan Songs (Aa Divya Naamam))
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനടി കെ ആര്‍ ഭദ്രന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:03.

പമ്പയില്‍ കുളികഴിച്ചു പതിനെട്ടു പടി കേറി
പവിത്രമാം സന്നിധിയില്‍ ചെന്നു ഞാന്‍
പന്തളരാജകുമാരന്‍ ഹരിഹരതനയന്റെ
പുണ്യവിഗ്രഹം കണ്ടു ഞാന്‍...
പുണ്യവിഗ്രഹം കണ്ടു...
(പമ്പയില്‍...)

പാരിജാതപ്പൂക്കള്‍‌പോലെ പ്രഭതൂകും വിളക്കുകള്‍
പ്രകാശധാരയാലൊരു പാല്‍ക്കടല്‍ തീര്‍ക്കെ
തങ്കഭസ്മത്താല്‍ തിളങ്ങും പന്തളപ്പൊന്‍‌കുടത്തിന്റെ
തങ്കവിഗ്രഹം കണ്ടു ഞാന്‍... തങ്കവിഗ്രഹം കണ്ടു...

തിങ്കള്‍ക്കല ചൂടുമീശന്‍ തിരുമകനയ്യപ്പന്റെ
തിരുനാമം ഭക്തജനം വിളിച്ചുനില്‍ക്കെ
വര്‍ണ്ണപുഷ്പസഞ്ജയങ്ങള്‍ ദിവ്യഹാരങ്ങള്‍ ചാര്‍ത്തിടും
സ്വര്‍ണ്ണവിഗ്രഹം കണ്ടു ഞാന്‍... സ്വര്‍ണ്ണവിഗ്രഹം കണ്ടു...
(പമ്പയില്‍...) 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts