ഗുരുവായൂരമ്പലത്തില്‍
കൃഷ്ണ കീർത്തനം
Guruvayurambalathil (Krishna Keerthanam)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംഎൽ കൃഷ്ണൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
 
ഗുരുവായൂരമ്പലത്തിൽ ഒരു നിമിഷം അത്
വരമേകും ജന്മത്തിൽ പല ദിവസം കണ്ണാ
(ഗുരുവായൂരമ്പലത്തിൽ...)

ദുരിതങ്ങളൊഴിക്കുന്ന സ്വരമുകിലേ നിന്റെ
ചരണങ്ങൾ പുണരുമെൻ ഗീതങ്ങളെന്നും (2)
(ഗുരുവായൂരമ്പലത്തിൽ...)

നാദപ്രപഞ്ചത്തിൻ സാരഥി നീ കണ്ണാ
നലമുറ്റ വേദങ്ങൾക്കുടയവൻ നീ (2)
കാലികൾ മേയ്ക്കുന്ന മായയിൽ നീ (2‌)
എന്നും കാലത്തെ മേയ്ക്കുന്നു കാർമുകിലേ കണ്ണാ
(ഗുരുവായൂരമ്പലത്തിൽ...)

ഒരു ജന്മം കൊണ്ടു നിൻ തിരുനാമങ്ങൾ പാടാൻ
അടിയന്റെ നാവിനു കഴിയില്ലല്ലോ (2)
ഭുവനങ്ങൾ വിടർത്തുന്ന പാദപത്മം (2)
നെഞ്ചിൽ പുലരാൻ കണ്ണാ നീയേ കനിയൂ
(ഗുരുവായൂരമ്പലത്തിൽ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts