നീലമയിൽ പുറം
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Neelamayil Puram (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
നീലമയില്‍പ്പുറം ഏറിവാ വേലനേ
അമ്മയ്ക്കുമച്ഛനും അരുമയാം ബാലനേ
ആധാരമേ നിന്റെ പാദാരവിന്ദമേ
നാഥാ തുണയ്ക്കേണേ നീയാണൊരാശ്രയം
(നീല...)

താരകബ്രഹ്മമേ താരകാരേ ജഗത്‌-
താരമേ, ശരവണപ്പൊയ്‌കയില്‍ ജാതനേ
കാര്‍ത്തികകന്യകള്‍ പോറ്റിയ കുമരനേ
മനസ്സിലെ മയില്‍പ്പുറത്തിരുന്നു നീ പറന്നുവാ
(നീല...)

അവ്വയാര്‍ പാടിയ സങ്കീര്‍ത്തനങ്ങളില്‍
ചൊവ്വോടകമലിഞ്ഞു നല്‍കി നീ നല്‍‌വരങ്ങള്‍
ഇന്നെന്റെ പ്രാര്‍ത്ഥനാഗാനവും ഞാനും
നിന്‍ പാദപൂജ ചെയ്യാന്‍
കാത്തുനില്‍ക്കും കൂവളങ്ങള്‍
(നീല...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts