കണ്ടേൻ ഞാനെൻ
ശ്രീ ശുഭാനന്ദ ഗീതങ്ങൾ
Kanden Njaanen (Sree Shubhananda Geethangal)
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജി ദേവരാജന്‍
ഗാനരചനബ്രഹ്മശ്രീ ആനന്ദജി ഗുരുദേവ തിരുവടികൽ
ഗായകര്‍കെ ജെ യേശുദാസ്
രാഗംശങ്കരാഭരണം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:52.

കണ്ടേന്‍ ഞാനെന്‍ ഗുരുരൂപം...
കണ്ടേന്‍ ഞാനെന്‍ ഗുരുരൂപം
എന്റെ ആത്മസ്വരൂപമായ് വാഴും രൂപം
അഖിലാണ്ഡ ജ്യോതിസ്വരൂപമായി
എന്റെ അകതാരില്‍ ഉരുവായി വാഴും രൂപം...
(കണ്ടേന്‍... )

ആദി അന്ത്യത്തോളമെന്നും എന്നുമെന്നും
ഒരു നാശമില്ലാ പരമാത്മരൂപം.. (ആദി.. )
വേദത്തിന്‍ കാതലാം പത്മരൂപം
സര്‍വ്വ ഭേദബുദ്ധി തീര്‍ക്കും ശുഭരൂപം... (വേദത്തിന്‍.. )
(കണ്ടേന്‍... )

സത്യസ്വരൂപന്റെ നിത്യരൂപം
എന്റെ ചിത്തത്തില്‍ മിന്നും പ്രകാശരൂപം.. (സത്യ.. )
ശാശ്വത ശാന്തി തന്‍ ആദിരൂപം
ഉള്ളില്‍ വാഴും ശുഭാനന്ദ സ്നേഹരൂപം... (ശാശ്വത.. )
(കണ്ടേന്‍... )




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts