അമ്മയെക്കാണുവാൻ
മഹാമായ
Ammavekkanuvan (Mahamaaya)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനരാജീവ് ആലുങ്കൽ
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2013 04:12:39.



അമ്മയെ കാണുവാനെന്തഴക്
അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്
പൂമൂടല്‍ കഴിയവേ ഏഴഴക്
പൂനിലാ പുഞ്ചിരി പാലഴക്
കളഭത്തില്‍ നീരാടും കാടാമ്പുഴേശ്വരി
നട തുറന്നീടവേ നൂറഴക്
അമ്മയെ കാണുവാനെന്തഴക്
അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്

തിരുമാറില്‍ ആകെയും പൊന്നഴക്
കരിമേഘം എഴുതിയ കണ്ണഴക്(2)
ദേവകള്‍ കണ്‍പാര്‍ത്ത തനുവഴക്
ഊഴിക്ക് ആധാരമീയഴക്‌
വൃശ്ചികമാസത്തില്‍ കൃഷ്ണാഷ്ടമിയിലെ
വിശ്വത്തിന്‍ ഈശ്വരി ഏകിടുമഴക്‌
അമ്മയെ കാണുവാനെന്തഴക്
അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്

അണിതിങ്കള്‍ കല ചൂടും കണിയഴക്‌
മണിമാല ചാര്‍ത്തുമ്പോള്‍ നിറയഴക്‌--(2)
പൂനിലാ ഞൊറിയിട്ട തുകിലഴക്
സൂര്യനും ചന്ദ്രനും മിഴിയഴക്‌
മുട്ടറുത്തീടുമ്പോള്‍ മുജന്മ പാപങ്ങള്‍
മാറി തെളിഞ്ഞെന്റെ ജീവനിലഴക്‌

അമ്മയെ കാണുവാനെന്തഴക്
അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്
അമ്മയെ കാണുവാനെന്തഴക്
അഞ്ചിതള്‍ പൂവുകള്‍ക്കെന്തഴക്
പൂമൂടല്‍ കഴിയവേ ഏഴഴക്
പൂനിലാ പുഞ്ചിരി പാലഴക്
കളഭത്തില്‍ നീരാടും കാടാമ്പുഴേശ്വരി
നട തുറന്നീടവേ നൂറഴക്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts