മൂകാം‌ബികേ ഹൃദയ
പുഷ്പാഞ്ജലി
Mookaambike Hrudhaya (Pushpanjali)
വിശദവിവരങ്ങള്‍
വര്‍ഷം 1981
സംഗീതംപി കെ കേശവൻ നമ്പൂതിരി
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംചന്ദ്ര കൗൺസ്‌
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2015 06:24:33.



മൂകാംബികേ ഹൃദയ താളാഞ്ജലീ
പ്രണവ നാദാംബികേ സകല വേദാംബികേ..
ഞാനാം എഴുത്തോല ചിറകില്‍ മൈക്കണ്‍‌മുന
ഗാനാമൃതം ചുരത്തിത്തരുമോ നീ
ജ്ഞാനാംബികേ എന്നില്‍ വരുമോ..
(മൂകാംബികേ)

കണിവെള്ളത്താമര പൂവിലും കരളിലും
കതിരായ് വിടര്‍ന്നവളേ..
ബ്രഹ്മകലയായ് വിടര്‍ന്നവളേ..
തൃക്കാലടികള്‍ ഇളകുമ്പോള്‍ ഉഷസ്സിന്റെ
മുക്കാലും തീര്‍ത്തവളേ..
നിന്‍‌ നഖകല ചന്ദ്രക്കലയായ് തെളിയുന്ന
നിമിഷം ഞാനല്ലോ നീയാം നിത്യത ഞാനല്ലോ..
(മൂകാംബികേ)

അക്ഷരച്ചിമിഴിലും ആത്മാവിന്‍ പൊരുളിലും
അമൃതായ് പുലര്‍ന്നവളേ..
മൃത്യുഞ്ജയ മന്ത്രം മൊഴിഞ്ഞവളേ..
കഛപി നാദ തരംഗത്തില്‍ മൂലോകം
കവിതയായ്‌ വാര്‍ത്തവളേ...
നിന്‍‌ മുഖകല സൂര്യകലയായ് ജ്വലിക്കുന്ന
രഹസ്യം ഞാനല്ലോ നീയാം നിറകുടം ഞാനല്ലോ..

മൂകാംബികേ ഹൃദയ താളാഞ്ജലീ
പ്രണവ നാദാംബികേ സകല വേദാംബികേ..
ഞാനാം എഴുത്തോല ചിറകില്‍ മൈക്കണ്‍‌മുന
ഗാനാമൃതം ചുരത്തിത്തരുമോ നീ
ജ്ഞാനാംബികേ എന്നില്‍ വരുമോ..
മൂകാംബികേ ഹൃദയ താളാഞ്ജലീ
പ്രണവ നാദാംബികേ സകല വേദാംബികേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts