വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | കലവൂര്‍ ബാലന്‍ |
ഗാനരചന | രാജീവ് ആലുങ്കൽ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കീരവാണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:28:47.
പഴവങ്ങാടി ഗണേശൻ എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ വഴിമാറിപ്പോയൊരെൻ ജന്മം തിരുമിഴി കാട്ടി നയിക്കുന്ന ഹേരമ്പൻ ശ്രീ ഹരനുടെ ബാലകനാകും അമരകലാവതിയേ ശ്രീ ഗുരുവായ് നേരെ കീഴുക പാരിൻ ഉടയോനേ പഴവങ്ങാടി ഗണേശൻ എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ അനന്തപുരിക്കിവൻ തിലകമല്ലോ അശരണർക്കാശ്വാസ തീർത്ഥമല്ലോ (അനന്ത) മുജ്ജന്മ പാപവും ഈ ജന്മ താപവും മുമ്പിലായ് എരിയുന്നു സതതം ഇങ്ങ് വന്നു ഞാൻ ചേർന്നതു പുണ്യം ശ്രീ ഹരനുടെ ബാലകനാകും അമരകലാവതിയേ ശ്രീ ഗുരുവായ് നേരെ കീഴുക പാരിൻ ഉടയോനേ പഴവങ്ങാടി ഗണേശൻ എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ തിരുമുമ്പിൽ ഉടയുന്നു കദനകാണ്ഡം ഇരുകരം കൂപ്പിയെൻ ആലാപനം (തിരു) കാരുണ്യ മോദകം കലികാല ഔഷധം നുണയുമ്പോൾ അകലുന്നു വിഷാദം എന്‍റെ ജാതകമിതിനാലേ ധന്യം ശ്രീ ഹരനുടെ ബാലകനാകും അമരകലാവതിയേ ശ്രീ ഗുരുവായ് നേരെ കീഴുക പാരിൻ ഉടയോനേ പഴവങ്ങാടി ഗണേശൻ എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ വഴിമാറിപ്പോയൊരെൻ ജന്മം തിരുമിഴി കാട്ടി നയിക്കുന്ന ഹേരമ്പൻ പഴവങ്ങാടി ഗണേശൻ എന്‍റെ പിഴവെല്ലാം പൊറുക്കും ഗജാസ്യൻ | |